വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ആരുടേയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല; മുന്നോക്ക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ സാമ്പത്തിക സംവരണത്തെ വൈകാരിക വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശ്രമിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുന്നോക്ക സംവരണത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം എന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. 10% സംവരണം എന്നതിന്റെ പേരില്‍ വലിയ […]
