മൂന്നാറിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു
മൂന്നാർ : ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളയിൽ പുതുകടി സമീപം ഉരുൾപൊട്ടലുണ്ടായി. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരാൾ വാഹനത്തിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർക്കും പരിക്ക് ഇല്ലായെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയയെയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മണ്ണിടിച്ചലിൽ അകപ്പെട്ട വാഹനത്തിൽ എല്ലാവരും സുരക്ഷിതരായി ഉണ്ടോ എന്ന് അറിയുവാൻ സാധിച്ചിട്ടില്ല. മേഖലയിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും മഴ […]




