മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്
ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്.പെട്ടിമുടി ആര്‍ ആര്‍ ടി സംഘം ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്നതാണ് ദൗത്യസംഘം. വനത്തിനുള്ളില്‍ നിന്നും ജനവാസ മേഖലയിലേക്ക് നീങ്ങുന്ന കാട്ടാനകളെ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിനുശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കാട്ടിലേക്ക് തുരത്തുന്നതിനാണ് വനംവകുപ്പിന്റെ നീക്കം. പെട്ടിമുടി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതച്ച ആറോളം കാട്ടാനകളെയാണ് ഇപ്പോള്‍ കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടരുന്നത്. ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് കാട്ടാനകളെ […]









