Kerala News

ആലപ്പുഴ നഗരസഭയില്‍ അധികാരം പങ്കിടാന്‍ ധാരണ; തീരുമാനം പരസ്യപ്രതിഷേധത്തിനു പിന്നാലെ

  • 30th December 2020
  • 0 Comments

ആലപ്പുഴ നഗരസഭയിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പരസ്യപ്രതിഷേധം നടന്ന സംഭവത്തില്‍ സിപിഐഎം സമവായത്തിന്. അധ്യക്ഷസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുന്നതിനായി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കി. ആലപ്പുഴ നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഐഎം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സാഹചര്യത്തില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകയും മുന്‍പ് രണ്ടു തവണ കൗണ്‍സിലറുമായിരുന്ന കെ കെ ജയമ്മയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത് ഗൗരവത്തോടെയാണ് സിപിഐഎം […]

Kerala News

തൊടുപുഴയില്‍ യുഡിഎഫ് സ്വതന്ത്രനെയും വിമതനെയും കൂടെക്കൂട്ടി എല്‍ഡിഎഫ്, ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • 28th December 2020
  • 0 Comments

യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതായത്. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും. ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫില്‍ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 […]

Kerala News

നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവം; പോലീസ് കേസെടുത്തു

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കോസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ബാനര്‍ ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയ്ശ്രീറാമിന് പകരം അള്ളാഹു അക്ബര്‍ […]

error: Protected Content !!