പിഎഫ്‌ഐ നിരോധനം;ലീഗിൽ ഭിന്നസ്വരം;അവര്‍ നമ്മുടെ സഹോദരങ്ങളെന്ന് ഷാജി, നിലപാടില്‍ മാറ്റമില്ലെന്ന് മുനീർ ഒരു ബാപ്പയ്ക്ക് ജനിച്ചവൻ
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെക്കുറിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഇടയിൽ ഭിന്നസ്വരം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെ എം ഷാജി പറഞ്ഞു. പിഎഫ്‌ഐയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുത്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു.പി.എഫ്.ഐ നിരോധനത്തിനു തൊട്ടുപിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് മുനീർ രംഗത്തെത്തിയിരുന്നു. കാരണങ്ങൾ കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിന്റെ കൂടെനിൽക്കുക മാത്രമാണ് ചെയ്യാനാകൂവെന്നായിരുന്നു […]