മുണ്ടക്കയത്ത് വിവാഹവാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്
21 കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം […]
