മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഷിമോഗ സ്വദേശി ജയിലറയില്‍ നിന്ന് നാട്ടിലെത്തി
മലപ്പുറം: ഒമാനിലെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും മസ്‌ക്കറ്റ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദിനും കെ.എം.സി.സി ഭാരവാഹികള്‍ക്കും നന്ദി പറയാനും സന്തോഷമറിയിക്കാനും ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസും കുടുംബവും കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മൂന്ന് വര്‍ഷത്തെ പ്രയാസ ജീവിതത്തിന് ശേഷം നവംബര്‍ 25 നാണ് മനസ്സ് മരവിച്ച് സഹീര്‍ അബ്ബാസ് നാട്ടിലെത്തിയത്. കര്‍ണാടക ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസ് വിസാതട്ടിപ്പിനിരയായി ഒമാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുബായിലെ കമ്പനിയിലേക്ക് 2016 […]
