National News

മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

  • 19th August 2022
  • 0 Comments

മുംബൈ മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. മാട്ടുംഗയിലെ ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ തന്നെ അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്. മാനസിക അസ്വസ്ഥതകളുള്ള രാജ്കുമാര്‍ നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പൊലീസാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. അനാഥനായ നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷി ഇല്ല. 12 നും 17 നും ഇടയില്‍ പ്രായമുള്ള നാല് […]

National News

ഒരു അസാധാരണ അന്വേഷണകഥ; ഗേള്‍ നമ്പര്‍ 166, തട്ടിക്കൊണ്ടുപോയി ഒമ്പത് വര്‍ഷത്തിന് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി

  • 6th August 2022
  • 0 Comments

ഗേള്‍ നമ്പര്‍ 166, അതായിരുന്നു മുംബൈയിലെ ഡി എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവളെ വിളിച്ചിരുന്നത്. 2013 ജനുവരി 23-ന് കാണാതായ ആ ഏഴു വയസ്സുകാരിയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പോലീസിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കും ഏഴു മാസങ്ങള്‍ക്കും ശേഷം കഴിഞ്ഞ വ്യാഴാഴ്ച ആ പതിനാറുകാരി അവളുടെ അമ്മയെ കണ്ടപ്പോള്‍ ഡി.എന്‍. നഗര്‍ പോലീസ് സ്റ്റേഷനിലെ റിട്ട. എ.എസ്.ഐ. രാജേന്ദ്ര ദോണ്ഡു ഭോസ്ലെയുടെയും കണ്ണു നിറഞ്ഞു. ഒപ്പം താന്‍ അന്വേഷിച്ച മിസ്സിങ് […]

National News

മുംബൈയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു, കോവിഡ് പരിശോധന കൂട്ടും

മുംബൈയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തില്‍ മുംബൈയില്‍ കോവിഡ് പരിശോധനങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കും. പരിശോധന കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമാക്കണമെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ കുറഞ്ഞുവന്ന കൊവിഡ് നിരക്കാണിപ്പോള്‍ കുത്തനെ കൂടുന്നത്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടത് 506 പുതിയ കൊവിഡ് കേസുകളാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് […]

National News

വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല;മൊബൈല്‍ സ്വിച്ച് ഓഫ്;നല്‍കിയ വിലാസം തെറ്റ്

  • 7th December 2021
  • 0 Comments

വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 യാത്രക്കാരിൽ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരുടെ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്.കൂടാതെ മറ്റുചിലര്‍ നല്‍കിയ വിലാസം തെറ്റാണെന്നും കണ്ടെത്തിയെന്ന് കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവാന്‍ഷി പ്രതികരിച്ചു. ‘At Risk’ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് […]

Kerala News

ആലത്തൂരിൽ മൂന്ന് മാസം മുമ്പ് കാണാതായ യുവതിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

  • 4th December 2021
  • 0 Comments

ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് […]

Entertainment News

രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍

  • 7th November 2021
  • 0 Comments

ഇനി വണ്ടിയിലിരുന്ന് സിനിമ കാണാം. രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു.റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് മുംബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് തിയേറ്റര്‍തുറന്നത്. ഏകദേശം 290 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡ്രൈവ് ഇന്‍ തിയേറ്ററിനെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ചുമതല പി വി ആര്‍ ലിമിറ്റഡിനാണ് . കൊവിഡ് കാരണം വീടുകളില്‍ ഒതുങ്ങിക്കൂടിയ ശേഷം വീണ്ടും വലിയ സ്‌ക്രീന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡ്രൈവ് ഇന്‍ തിയേറ്റര്‍ താരതമ്യേന സുരക്ഷിതമായ തുറന്ന […]

National News

അദാനി എയര്‍പോര്‍ട്ട് എന്ന ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ശിവസേന

  • 3rd August 2021
  • 0 Comments

മുംബൈയില്‍ എയര്‍പോര്‍ട്ടിന് സമീപത്ത് അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത് ശിവസേന പ്രവര്‍ത്തകരാണെന്ന വാര്‍ത്ത നിഷേധിച്ച് ശിവസേന. കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. ശിവസേന എം പി അരവിന്ദ് സാവന്ദാണ് ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്. എയര്‍പോര്‍ട്ടിന്റെ പേര് ഛത്രപതി ശിവാജി എയര്‍പോര്‍ട്ട് എന്നാണ്. അതിന് പകരം അവര്‍ അദാനി എയര്‍പോര്‍ട്ടെന്ന് എഴുതി. ഇതേ തുടര്‍ന്ന് രണ്ടോ മൂന്നോപേര്‍ നിയമവിരുദ്ധമായി ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് അരവിന്ദ് സാവന്ദ് സംഭവം […]

National News

പെട്രോൾ വിലയിൽ സെഞ്ച്വറി കടന്ന് മുംബൈ; പെട്രോൾ ലിറ്ററിന്​ 100.19 രൂപ

പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​. മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും […]

‘വെബ്സീരീസ് തുണയായി’; മുംബൈയില്‍ വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷിച്ചത് 75 പേരെ

മുംബൈ ഡോംബിവ്‌ലിയില്‍ വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷിച്ചത് 75 പേരെ. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കോപറില്‍ രണ്ട് നില കെട്ടിടത്തിന്റെ പകുതി ഭാഗത്തോളം തകര്‍ന്ന് വീണത്. പൂര്‍ണമായി തകര്‍ന്ന് വീഴും മുമ്പ് താമസക്കാരെല്ലാം പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. 18 കുടുംബങ്ങളിലായി 75ഓളം ആളുകളായിരുന്നു 42 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെയോളം വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കുനാല്‍ മോഹിത് എന്ന കൗമാരക്കാരനാണ് കെട്ടിടം തകര്‍ന്ന് വീഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കുനാല്‍ എല്ലാവരെയും വിവരം അറിയിക്കുകയും കെട്ടിടത്തിലുണ്ടായിരുന്നവര്‍ […]

National

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാനൊരുങ്ങുന്നതായി വാര്‍ത്ത. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. ബിഎസ്എന്‍എല്ലില്‍ മൊത്തം 1.65 ലക്ഷം ജീവനക്കാരാണുള്ളത്. കമ്പനി പൂട്ടുകയാണെങ്കില്‍ തൊളിലാളികളുടെ കാര്യം അനിശ്ചിതത്തിലാവും.

error: Protected Content !!