National News

റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവം; ഇന്‍ഡിഗോ എയര്‍ലൈനിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്

  • 16th January 2024
  • 0 Comments

മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേയിലിരുന്ന് യാത്രക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനിനും മുംബൈ വിമാനത്താവളത്തിനും വ്യോമായാന മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്നുതന്നെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത് . സാഹചര്യം മുന്‍ക്കൂട്ടി കാണാനോ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാനോ ഇന്‍ഡിഗോയ്‌ക്കോ മുംബൈ വിമാനത്താവളത്തിനോ സാധിച്ചില്ലെന്ന് വ്യോമായാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, അനുവദിച്ച പ്രവേശന […]

National News

മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; ഒരു മില്യൺ ഡോളർ ബിറ്റ്കോയിൻ നൽകണമെന്ന് ആവശ്യം

  • 24th November 2023
  • 0 Comments

മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഈ മെയിലൂടെയാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർക്ക് സന്ദേശം എത്തിയത്. ഒരു മില്യൺ ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നാണ് ഭീഷണി. പണം നൽകാൻ 48 മണിക്കൂർ സമയപരിധിയും നൽകിയിട്ടുണ്ട്. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നൽകിയില്ലെങ്കിൽ ടെർമിനൽ രണ്ട് ബോംബ് വെച്ച് തകർക്കുമെന്നുമാണ് ഭീഷണി.ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയിലിന്റെ […]

National News

ഗൂഗിൾ പേ വഴി കൈക്കൂലി; മുംബൈ വിമാനത്താവളത്തിൽ 34 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥല മാറ്റം

  • 3rd March 2023
  • 0 Comments

മലയാളികൾ അടക്കമുള്ള യാത്രക്കാരിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ മുംബൈ വിമാനത്താവളത്തിൽ 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവത്തിൽ സി ബി ഐ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങുന്നത് വലിയ വാർത്തയായിരുന്നു. ഇങ്ങനെ കൈക്കൂലി വാങ്ങുന്ന രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ […]

error: Protected Content !!