Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേര്‍ക്കെതിരെ കേസ്

  • 1st February 2023
  • 0 Comments

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കുമളി സ്വദേശികളായ രാജന്‍, രജ്ഞു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നുവെന്നാണ് കേസ്. അണക്കെട്ടിന്റെ അറ്റകുറ്റപണികള്‍ക്കായി സാധനം കൊണ്ടുപോയ ലോറികളില്‍ ആണ് ഇവര്‍ ഡാമിലേക്ക് പോയത്.

Kerala National News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; ധാരണയിലെത്തി കേരളവും തമിഴ്‌നാടും

  • 28th October 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തില്‍ കേരളവും തമിഴ്‌നാടും ധാരണയിലെത്തി. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. […]

Kerala News

മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്‌നാട് ആശ്രയിക്കുന്നത് കാലഹരണപ്പെട്ട ഓപ്പറേഷന്‍ ഷെഡ്യൂള്‍; പ്രളയകാലത്ത് പ്രതിസന്ധി സൃഷ്ടിച്ചതായും കേരളം സുപ്രീംകോടതിയില്‍

  • 24th January 2021
  • 0 Comments

മുല്ലപ്പെരിയാര്‍ ഡാം പ്രവര്‍ത്തനത്തിനായി തമിഴ്നാട് ആശ്രയിക്കുന്നത് കാലഹരണപ്പെട്ട ഓപ്പറേഷന്‍ ഷെഡ്യൂള്‍ ആണെന്ന് കേരളം. 1939ല്‍ തയ്യാറാക്കിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ ആണ് തമിഴ്നാട് ഇപ്പോഴും ആശ്രയിക്കുന്നത്. പുതിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ ഇല്ലാത്തത് പ്രളയകാലത്ത് പ്രതിസന്ധി സൃഷ്ടിച്ചതായും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളം പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡയറക്ടര്‍ സുനില്‍ ജയിന്‍ നടത്തിയ പരിശോധനയില്‍ ഡാമിലെ 70 ശതമാനം ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന വിവരവും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ […]

error: Protected Content !!