സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയെന്നും ആരോപണം
സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വെച്ച് സിപിഐഎം-ബിജെപി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. മുസ്ലിം ലീഗുമായി അധികാരം പങ്കിട്ട സിപിഎമ്മിന് ഇപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയപാര്‍ട്ടിയായെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. തദ്ദേശ തെരെഞ്ഞെടുപ്പിലും ഈ ധാരണ വ്യക്തമാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു. […]


