‘നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട, തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള വെള്ളം വാങ്ങി വെച്ചേക്ക്’; മുല്ലപ്പള്ളിക്ക് മറുപടിയുമായി പി. ജയരാജന്‍
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യത പി. ജയരാജനാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. കെ.പി.സി.സി പ്രസിഡന്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്ന് ജയരാജൻ ഫേസ്ബുക്കിലൂടെ പറഞ്ഞു. ‘രക്തം കുടിക്കുന്ന ഡ്രാക്കുള’ എന്നായിരുന്നു കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയില്‍ തന്നെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ അൾഷിമേഴ്സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഇദ്ദേഹം പറഞ്ഞത് യൂട്യൂബിലുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും രംഗത്തുള്ളത്. പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം […]