കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കം;മുല്ലപ്പള്ളിയും സുധീരനും പങ്കെടുക്കില്ല
കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.അതേസമയം വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു […]









