Kerala News

കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം അനുവദിക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

  • 29th September 2020
  • 0 Comments

കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജിയിൽ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും രാജി പാർട്ടിക്ക് ക്ഷീണം ചെയ്തുവെന്നും മുല്ലപ്പള്ളി ഇരട്ടപദവിയിൽ എംഎല്‍എമാർ സ്ഥാനങ്ങൾ രാജി വച്ചിരുന്നുവെന്നും എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ബെന്നി ബഹനാൻ രാജി വച്ചതിന് പിന്നാലെ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമായെന്നും വിവരം. ബെന്നി ബഹനാനോട് അനീതി കാട്ടിയെന്ന് നേതാക്കൾ പ്രതികരിച്ചു.

error: Protected Content !!