Kerala News

കോഴിക്കോട് ഡിസിസി പ്രസിഡണ്ടാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത്; അതിനപ്പുറം ഒന്നും പറയാനില്ല പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദന

  • 25th July 2022
  • 0 Comments

കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഖമുണ്ടെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടു നിന്നതിനെച്ചൊല്ലി വിവാദം മുറുകവെയാണ് മുല്ലപ്പള്ളി പ്രതികരണവുമായി രംഗത്തെത്തിയത്.കോഴിക്കോട് ഡിസിസി പ്രസിഡണ്ടാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചതെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട് എന്റെയും നിങ്ങളുടെയും മണ്ണാണ്. ഞാന്‍ കളിച്ചുവളര്‍ന്ന […]

പരമ്പരാഗതമായി യുഡിഎഫിന് കിട്ടുന്ന വോട്ടുകൾ പലയിടത്തും ചോർന്നു;തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി

  • 18th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റദ്ധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാനായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം. 2015 നേക്കാള്‍ നേട്ടം കൈവരിക്കാന്‍ ആയെങ്കിലും പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ വിലയിരുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.വിജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ലല്ലോ. പാലക്കാട് നഗരസഭയിൽ സിപിഎം ചിത്രത്തിലില്ല. മലബാറിൽ സിപിഎമ്മിന്റെ കുറേ വോട്ടുകൾ അവർക്ക് […]

error: Protected Content !!