International

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി പെന്നിക്വിക്കിന്‍റെ പ്രതിമ ഇംഗ്ലണ്ടില്‍ സ്ഥാപിച്ച് തമിഴ്നാട് സർക്കാർ

  • 11th September 2022
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെത്തിന്റെ ശില്പിയായ ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്‍റെ പ്രതിമ തമിഴ്നാട് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു. യു.കെയിലെ കാംബര്‍ലിയില്‍ സ്ഥാപിച്ച പ്രതിമ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി മന്ത്രി ഐ.പെരിയസ്വാമി അനാച്ഛാദനം ചെയ്തു.പെന്നിക്വിക്കിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ പെന്നിക്വിക്കിന്‍റെ ജന്മദിനം പ്രത്യേക തരത്തിലുള്ള ചടങ്ങുകളോടുകൂടിയാണ് ആചരിച്ചു വരുന്നത്. ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍കൾക്ക് പെന്നിക്വിക്കിന്‍റെ പേരും ആളുകള്‍ ഇടാറുണ്ട്. ൨൦൦൦ ല്‍ അന്നത്തെ […]

National News

ആശങ്ക വേണ്ട; മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; മുഖ്യമന്ത്രിയുടെ കത്തിന് സ്റ്റാലിന്റെ മറുപടി

  • 9th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കവേണ്ടെന്ന് കേരളത്തിനോട് തമിഴ്നാട്. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം കൊണ്ടും അണക്കെട്ട് സുരക്ഷിതമാണെന്നും കത്തില്‍ പറയുന്നു. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്.വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി […]

Kerala News

അണക്കെട്ടുകള്‍ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട, സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്; റവന്യൂ മന്ത്രി

  • 5th August 2022
  • 0 Comments

അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്സ് […]

Kerala News

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തി്‌നറെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ‘അണക്കെട്ടില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവില്‍ […]

Kerala News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി, സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും

  • 16th July 2022
  • 0 Comments

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ ലവലിലെത്തിയാല്‍ സ്പില്‍ വേ ഷട്ടര്‍ തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 7,000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1,844 […]

Kerala News

മുല്ലപെരിയാർ; സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ വേണം; കേരളം സുപ്രീം കോടതിയിൽ

  • 22nd March 2022
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധന രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്നും സുരക്ഷ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിനാണ് കേരളം മറുപടി നൽകിയത് . സുരക്ഷ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്ഥിതി റിപ്പോർട്ടെന്നും കേരളം കൂട്ടിച്ചേർത്തു. അതേസമയം,വാദം പറയാൻ തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതനുസരിച്ച് […]

Kerala News

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധം;തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി

  • 2nd December 2021
  • 0 Comments

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ ശക്തമായി പ്രതിഷേധം. അർധരാത്രി മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.ഇന്നലെ രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്.പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.ഷട്ടർ ഉയർത്തുന്നതിനെ കുറിച്ച് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ല.മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ലെന്നും തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി […]

Kerala News

മുല്ലപ്പെരിയാർ വണ്ടിപ്പെരിയാറിന് മുകളിലുള്ള ജല ബോംബ്; എം എം മണി

  • 30th November 2021
  • 0 Comments

മുല്ലപ്പെരിയാർ വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി നിൽക്കുകയാണെന്ന് എം.എം മണി എം എൽ എ. ശർക്കരയും ചുണ്ണാബും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണെന്നും അണക്കെട്ട് അപകടാവസ്ഥയിലാണെന്നും എം എം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിമെന്നും എന്നാൽ തമിഴ്‌നാട് ഈ വിഷയത്തിൽ രാഷ്ട്രീയം കളിയ്ക്കുകയാണ്.പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. […]

Kerala News

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ മുന്നറിപ്പില്ലാതെ തുറന്നു; വീടുകളിൽ വെള്ളം കയറി, പ്രതിഷേധവുമായി നാട്ടുകാർ

  • 30th November 2021
  • 0 Comments

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവാധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ തമിഴ്‌നാട്മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് നദിയിൽ ജല നിരപ്പ് ഉയരാൻ കാരണമായി . നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല ആറ്റോരം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തുവന്നു. വീടുകളില്‍ വെളളം കയറിയതോടെ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. ഇന്നലെ രാത്രി 2.30ഓടെയാണ് ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയത്. തുടര്‍ന്ന് 3 […]

Kerala News

മുല്ലപെരിയാർ; ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടു; ഒൻപത് സ്പിൽവേ ഷട്ടറുകൾ തുറന്നു

  • 30th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ . ഒൻപത് സ്പിൽവേ ഷട്ടറുകൾ കൂടി തുറന്നു. തുറന്ന ഷട്ടറുകളിലൂടെ സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. രണ്ട് ഷട്ടറുകൾ കൂടി 60 സെൻറീമീറ്റർ ആയി ഉയർത്തി. 5 ഷട്ടറുകൾ 60 സെൻറീമീറ്ററും, 4 ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 2300 ഘനയടി വെള്ളംതമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം,തെക്ക് കിഴക്കൻ അറബികടലിൽ […]

error: Protected Content !!