Kerala News

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി

  • 8th March 2022
  • 0 Comments

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടനയിലെ അതൃപ്‌തിയും മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമാക്കി.മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് അദ്ദേഹം വിമർശിച്ചു . ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Kerala News

കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം;പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാം,സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

  • 11th February 2021
  • 0 Comments

കോണ്‍ഗ്രസിലേയ്ക്ക് മാണി സി കാപ്പനെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷം. മുന്നണി മാറ്റത്തിന് അദ്ദേഹം തയ്യാറായാല്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാം. കാപ്പനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. കെ.വി. തോമസിനെ വര്‍ക്കിങ് പ്രസിഡന്‍റാക്കാന്‍ ശിപാര്‍ശ നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. മാണി. സി. […]

Kerala News

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുമോ എന്നത് അറിയില്ല; അത് ലീഗിൻെറ ആഭ്യന്തര കാര്യം;മുല്ലപ്പള്ളി

  • 30th January 2021
  • 0 Comments

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുമോ എന്നത് അറിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങനെയുണ്ടെങ്കിൽ തന്നെ അത് ലീഗിൻെറ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ കോൺഗ്രസ് ഇടപെടേണ്ടതില്ല തന്നെ കെ.പി.സി.സി പ്രസിഡൻറ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന കെ. സുധാകരൻെറ പ്രസ്താവനയെക്കുറിച്ച് അറിയില്ല -അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ, ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരെയെങ്കിലും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ജനസ്വാധീനമുള്ളവരെയാണ് സ്ഥാനാർഥിയാക്കുകയെന്നും മുല്ലപ്പള്ളി […]

error: Protected Content !!