സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം; മുല്ലപ്പള്ളി
ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാന്‍ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ആദ്യം മുതല്‍ ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതുതന്നെയാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സര്‍ക്കാരും മുഖ്യമന്ത്രിയും നിരസിച്ചു. ഉദ്യോഗാര്‍ഥികളെ കലാപകാരികളാക്കി മന്ത്രിമാര്‍ പരിഹാസ വര്‍ഷം ചൊരിഞ്ഞു. ഉദ്യോഗാര്‍ഥികളുമായി ഒരുഘട്ടത്തിലും ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കില്‍ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കാതെ വന്നപ്പോള്‍ ഡിവൈഎഫ് ഐയെ ഉപയോഗിച്ച് സമരം […]

