“എഐ ക്യാമറ ഇടപാടിൽ കോടതിക്ക് പോലും അവ്യക്ത നില നിൽക്കുന്നു “: മുല്ലപ്പള്ളി രാമചന്ദ്രൻ
എഐ ക്യാമറ വിവാദത്തിൽ കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുമാണ് ഈ അഴിമതി പുറത്ത് കൊണ്ടുവന്നത്. അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് ഇടതു സർക്കാർ. എഐ ക്യാമറ ഇടപാടിൽ കോടതിക്ക് പോലും അവ്യക്ത നില നിൽക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കണം എന്ന് കേരളം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. അഴിമതി ആരോപണങ്ങളിൽ അന്വേഷണം […]