Kerala News

പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്; വി മുരളീധരൻ സ്വയം പരിഹാസ്യനാവുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 27th April 2021
  • 0 Comments

ആവശ്യമായ കൊവിഡ് വാക്സീൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം കേരളത്തിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സീന്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് ആവശ്യമായ വാക്‌സീന്‍ അടിയന്തരമായി ലഭ്യമാക്കണം. വാക്‌സീന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ […]

കെ കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെ; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 28th March 2021
  • 0 Comments

വടകരയിൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ.കെ രമയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. കെ. കെ രമയെ പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ ജയിക്കാമെന്നുള്ളത് എല്‍ഡിഎഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസുമായി തർക്കമില്ലെന്ന് കെ. കെ രമയും പറഞ്ഞു. വടകരയില്‍ ആര്‍.എം.പി നേതാവ് കെ. കെ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സും യുഡിഎഫും.

Kerala News

നേമത്ത് പ്രശസ്തനും ശക്തനുമായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് മുല്ലപ്പള്ളി

  • 12th March 2021
  • 0 Comments

നേമത്ത് ഇത്തവണ കോണ്‍ഗ്രസിന് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേമത്തെ മത്സരത്തെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ലിസ്റ്റ് തയ്യാറായാല്‍ ഇന്ന് രാത്രിയോ ഇല്ലെങ്കില്‍ നാളെ രാവിലെയോ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്നും പുതുപ്പള്ളിയോടാണ് താത്പര്യമെന്നും പുതുപ്പള്ളി വിട്ട് ഇന്നുവരെ താന്‍ ചിന്തിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.നേമം ബിജെപിയുടെ കോട്ടയാണോ […]

Kerala News

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം ; തള്ളാതെ കേന്ദ്ര നേതൃത്വം

  • 27th February 2021
  • 0 Comments

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം. മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ എഐസിസി നേതൃത്വം സമ്മർദം ചെലുത്തിയിരുന്നു. കൽപ്പറ്റയെങ്കിൽ മത്സരിക്കാമെന്ന് മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താൻ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. പുതുമുഖങ്ങൾ, സ്ത്രീകൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സ്ഥാനാർത്ഥികളാകും. ആഴക്കടൽ മത്സ്യബന്ധന വിവാദം, ഉദ്യോഗാർത്ഥികളുടെ സമരം തുടങ്ങിയവ […]

Kerala News

ലാവ്‌ലിന്‍ കേസ് ; മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 23rd February 2021
  • 0 Comments

സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായിയെ കുറ്റവിമുക്​തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീം കോടതി വീണ്ടും മാറ്റിയ സാഹചര്യത്തിലാണ്​ മുല്ലപ്പള്ളിയുടെ പ്രതികരണം. ​ കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സി.ബി.ഐ ഇതുവരെ സമര്‍പ്പിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും,സി.ബി.ഐ തുടര്‍ച്ചയായി മോദി സര്‍ക്കാരിന്‍റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണെന്നും ​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു . 2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന […]

Kerala News

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ടതില്ല;മുല്ലപ്പള്ളി

  • 31st January 2021
  • 0 Comments

ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. മുല്ലപ്പള്ളിയുടെ വാക്കുകള്‍ ആരാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാര്‍ത്തയെക്കുറിച്ച് എന്ത് ചര്‍ച്ച ചെയ്യാനാണ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട സാഹചര്യമെന്താണ്? തുടര്‍ച്ചയായി അന്‍പത് വര്‍ഷമായി പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് […]

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ല;മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 15th December 2020
  • 0 Comments

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും കെ മുരളീധരന്‍. വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എംപി.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ […]

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു

  • 2nd November 2020
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാഷ്ട്രീയ നേതാക്കള്‍ അടിക്കടി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തില്‍ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ അനുവദിച്ചുകൂടെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വത്തിന് ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനുള്ള കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി […]

Kerala News

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 3rd September 2019
  • 0 Comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച്‌ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്‌സിയുടെ വിശ്വാസ്യത ഉയര്‍ത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. കോടതി തന്നെ ഏറ്റവും സമര്‍ത്ഥനായ ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് […]

error: Protected Content !!