Kerala Trending

കോണ്‍ഗ്രസിന് ആര്‍.എസ്.എസ് മോഡല്‍ വേണ്ട: മുല്ലപ്പള്ളി

  • 13th September 2019
  • 0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ ഉയർത്തി കൊണ്ട് വരേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആര്‍.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക പ്രയാസമാണ്. ആത്യന്തികമായി പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവുമാണ് വേണ്ടത്. ചരിത്രത്തോട് വീട്ടുവീഴ്ച നടത്തിയല്ല പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നതകള്‍ പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

error: Protected Content !!