സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ല, പൊലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് യോഗി സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി മുകുള്‍ ഗോയലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നല്‍കി. ജോലിയില്‍ താത്പര്യം കാണിക്കുന്നില്ലെന്നും ഗോയലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഗോയലിന് പകരം പ്രശാന്ത് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇത് യോഗി ആദിത്യനാഥിന് അതൃപ്തിയുണ്ടാക്കിയെന്ന് […]
