മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ല; തീരുമാനത്തില്‍ നിന്ന് പിന്മാറി നടി
കൊച്ചി: മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു. ഡബ്യൂസിസി (WCC) പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു. നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെയായിരുന്നു ഇക്കഴിഞ്ഞ ദിവസം കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് നടി പ്രഖ്യാപിച്ചത്. തനിക്കെതിരെ ബന്ധുവായ പെണ്‍കുട്ടി നല്‍കിയ പോക്‌സോ കേസ് വ്യാജം ആണെന്നും ഇതിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും ആരോപിച്ചായിരുന്നു പരാതി […]