Kerala News

കാലം ആവശ്യപ്പെടുന്ന വികസനമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്

  • 4th September 2023
  • 0 Comments

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദീർഘദൂര യാത്രക്കാർക്കും പ്രദേശവാസികൾക്കും യാത്രക്കിടയിൽ വിശ്രമിക്കാൻ ഒരു കേന്ദ്രം വഴിയോരങ്ങളിൽ വേണമെന്ന ആവശ്യം സർക്കാർ തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടാണ് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനുളള പ്രഖ്യാപനം സർക്കാർ നടത്തിയത്. ഇതിന്റെ ഭാഗമായാണ് തദ്ദേശ […]

Local News

മ​ല​യോ​ര ഹൈ​വേ 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

  • 4th August 2023
  • 0 Comments

ബാ​ലു​ശ്ശേ​രി: മ​ല​യോ​ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മ​ല​യോ​ര ഹൈ​വേ 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ക​ക്ക​യം 28ാം മൈ​ൽ-​പ​ടി​ക്ക​ൽ​വ​യ​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ 13 ജി​ല്ല​ക​ളി​ലാ​ണ് മ​ല​യോ​ര ഹൈ​വേ നി​ർ​മി​ക്കു​ന്ന​ത്. ആ​കെ 1136 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള​ള ഹൈ​വേ​ക്ക് കി​ഫ്ബി​യി​ൽ​നി​ന്നും 2985 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് 133 കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ന​ങ്ങാ​ട്കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 47 കോ​ടി […]

Kerala

ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഏക സംസ്ഥാനം കേരളം – മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഏഴ് വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കഠിനശ്രമത്തിന്റെ വിജയമാണ് പൊതുവിദ്യാഭ്യാസരംഗത്തെ ശാക്തീകരണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്നും […]

Kerala

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം, രാജ്യത്തിന് നാണക്കേട് തന്നെ; മുഹമ്മദ് റിയാസ്

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് ജീവന്‍ ത്യജിച്ച വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.കാസര്‍ഗോട് മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലാവിധത്തിലും വിവാദമായിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ പറയുന്നത് പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങുന്നതാണെന്നാണ്. എന്നാല്‍ ഇവിടെ പ്രസിഡന്റിനെ ഒഴിവാക്കുന്നു. പിന്നാക്ക വിഭാഗത്തില്‍ നിന്നൊരു പ്രസിഡന്റ് എന്ന […]

Kerala News

കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ; പിണറായി വിജയന് ജന്മദിനാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. കരുത്തോടെ നേര് കാക്കുന്ന സഖാവിന്‌ ജന്മദിനാശംസകളെന്ന് പിണറായി വിജയൻറെ ചിത്രം പങ്ക് വെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . കർമ്മപഥത്തിൽ സൂര്യതേജസോടെ ജന്മദിനാശംസകൾ പ്രിയ സഖാവേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആശംസകൾ നേർന്ന് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു . ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ […]

Kerala News

‘ദ കേരള സ്റ്റോറിക്ക് പിന്നിൽ സംഘപരിവാർ അജണ്ട, ബിജെപി കേരളത്തെ വിവിധ ചേരികളാക്കി മാറ്റാൻ ശ്രമിക്കുന്നു: റിയാസ്

ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ദ കേരള സ്റ്റോറി’ ചിത്രത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പർദ്ധ വളർത്താനും ഐക്യത്തോടെ നിലനിൽക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാൻ […]

Kerala News

യൂണിയൻ ഭാരവാഹികൾ ആയാൽ എന്തോ ആയെന്നുള്ള തോന്നൽ ആർക്കും ഉണ്ടാകരുത്;എസ് എഫ് ഐയെ പരോക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്

  • 13th April 2023
  • 0 Comments

എസ് എഫ് ഐക്കെതിരെ പരോക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്. വളരും തോറും പിടിപെടാൻ സാധ്യതയുള്ള തെറ്റായ പ്രവണതകൾ ഇല്ലാതാക്കണമെന്നും യുണിയൻ ഭാരവാഹികളായാൽ എന്തോ ആയെന്നുള്ള തോന്നൽ ആർക്കും ഉണ്ടാകരുതെന്നും , താൻ പ്രമാണിത്വവും, അഹങ്കാരവും ഉണ്ടാകരുതെന്നും കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. . സ്ഥാനങ്ങൾ ലഭിക്കുമ്പോൾ അത് ചുമതലയായി കാണണം .സംഘടന ചുമതലപ്പെടുത്തിയതാണ് എന്ന ബോധം ഉണ്ടാകണം. ലഭിക്കുന്ന സ്ഥാനങ്ങൾ ഒന്നും സ്ഥായിയല്ല എന്നാണ് ആദ്യം […]

Kerala News

തനിക്കൊരു അമ്മാവനെക്കൂടി കിട്ടി; ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹാസവുമായി മുഹമ്മദ് റിയാസ്

  • 24th March 2023
  • 0 Comments

തനിക്കൊരു പുതിയ അമ്മാവനെ കിട്ടിയെന്ന് ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇത് വരെ ഫോണിൽ പോലും സംസാരിക്കാത്ത ആളാണ് ഫാരിസ് അബൂബക്കർ ആണെന്നും ആർക്കും ആരോപണം ഉന്നയിക്കാമെന്നും റിയാസ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന പി സി ജോർജിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റിയാസ്. അതേസമയം, ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ […]

Kerala News

നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദം; കെ. സുധാകരന്‍ എംപി

  • 17th March 2023
  • 0 Comments

കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണ്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594 രൂപ ചെലവിടുന്നതിനു […]

Kerala News

ദൂരദർശനും ആകാശവാണിയും ഇനി മുതൽ മതരാഷ്ട്ര പ്രചാരകർ;മതനിരപേക്ഷ ഇന്ത്യ എങ്ങോട്ടെന്ന് മുഹമ്മദ് റിയാസ്

  • 27th February 2023
  • 0 Comments

ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർഭാരതിയിൽ ആർഎസ്‌എസ്‌വത്കരണം നടക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.മതവർഗീയ വാർത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാൻ സമാചാറുമായി വാലന്റൈൻസ് ദിനത്തിലാണ് പ്രസാർഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ടാണെന്ന് പി എ മുഹമ്മദ് റിയാസ് ചോദിച്ചു. മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം:- ‘”ദൂരദർശനും ആകാശവാണിയും ഇനി മുതൽ മതരാഷ്ട്ര പ്രചാരകർ. മതവർഗീയ വാർത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാൻ സമാചാറുമായി വാലന്റൈൻസ് ദിനത്തിലാണ് പ്രസാർഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ട്…?” സംഘപരിവാർ പിന്തുണയുള്ള വാര്‍ത്താ […]

error: Protected Content !!