National News

മുംബൈയിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

  • 19th September 2019
  • 0 Comments

മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാർഡ്, താനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആശിഷ് ഷേലാർ അറിയിച്ചു.

National

അവശ്യവസ്തുക്കളുടെ വില കുതിക്കുന്നു

  • 13th September 2019
  • 0 Comments

മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നു. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. മാംസം,മത്സ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

National News

ബോളിവുഡ് താരം ഊര്‍മിള കോണ്‍ഗ്രസ് വിടുന്നു

  • 10th September 2019
  • 0 Comments

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 27ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മിള മത്സരിച്ചിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊര്‍മിളയുടെ തോല്‍വി. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് താരം സജീവമായിരുന്നില്ല. രാജിക്കത്ത് പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് അയച്ചുകൊടുത്തു. പാര്‍ട്ടി വിടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

National

മുംബൈ നഗരത്തിൽ വീണ്ടും കനത്ത മഴ

  • 4th September 2019
  • 0 Comments

മുംബൈ നഗരത്തിൽ കനത്ത മഴ. ഈ വർഷം ഇത് മൂന്നാം തവണയാണ് മുംബൈ നഗരം വെള്ളപ്പൊക്കത്തിൽ വലയുന്നത്. നഗരത്തിലും അടുത്ത ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 200 മില്ലി മീറ്റർ മഴയാണ് നഗരത്തിലെ മിക്ക ഭാഗങ്ങളിലും രേഖപ്പെടുത്തിയത്. റെയിൽ ഗതാഗത്തെ മഴ വലിയ തോതിൽ ബാധിച്ചതോടെ നഗര ജീവിതം ദുഷ്കരമായി.നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പൽഗാർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ കൂടി നഗരത്തിലും […]

error: Protected Content !!