‘വിമര്‍ശിച്ചതല്ല, ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’; എംടിയുടെ വിശദീകരണവുമായി എന്‍.ഇ.സുധീര്‍
കോഴിക്കോട്: വിമര്‍ശിക്കുകയായിരുന്നില്ല ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി അതാണ് പറഞ്ഞതെന്ന് എം.ടി വാസുദേവന്‍ നായര്‍ വിശദീകരിച്ചതായി എഴുത്തുകാരന്‍ എന്‍.ഇ.സുധീര്‍. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് എം.ടിയുടെ വിശദീകരണവുമായി സാഹിത്യകാരന്‍ എന്‍.ഇ സുധീര്‍ രംഗത്തെത്തിയത്. എന്‍.ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടിയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ […]

