Local

എം.ടി. വാസുദേവന്‍ നായര്‍ക്ക് എസ്.വി. സാഹിത്യപുരസ്‌കാരം

  • 5th August 2023
  • 0 Comments

തിരുവനന്തപുരം: ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ സ്മാരക പ്രഥമ സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.എം.ടി.ക്ക് നവതി പ്രണാമമായാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ഡോ. എസ്.വി. വേണുഗോപന്‍ നായര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.പിന്നീട് കോഴിക്കോട്ട് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. എസ്.വി. വേണുഗോപന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ 23-ന് എസ്.വി. ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ നടത്തും. സന്തോഷ് […]

Kerala

എം ടിയോട് പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി; സ്‌നേഹസമ്മാനമായി രാഹുലിന് പേന നല്‍കി എം ടി

  • 26th July 2023
  • 0 Comments

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വച്ച് മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് എം.ടി. സ്നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. എം.ടിയുടെ പുസ്തകങ്ങളെകുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ച രാഹുല്‍, എം.ടിയുടെ നിര്‍മാല്യത്തെയും, വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തെയും പരാമര്‍ശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചര്‍ച്ചയില്‍ കടന്നുവന്നു. എല്ലാ വര്‍ഷവും കര്‍ക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്.

Local News

അക്ഷരോപഹാരം: ആദ്യ പുസ്തകം എം ടി യിൽ നിന്ന് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി

  • 23rd December 2022
  • 0 Comments

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി. എം ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങൾ അക്ഷരോപഹാരമായി എം ടി നൽകി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്. 61ാം സംസ്ഥാന […]

error: Protected Content !!