Kerala News

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; സിനിമയെ എതിർക്കുന്നവർ തീവ്രവാദികൾ; എം ടി രമേശ്

കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മനഃപൂർവം കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും രമേശ് പറഞ്ഞു. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാൻ ഇരുവരും തയാറാകണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നുമായിരുന്നു ആരോപണം. ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെൺകുട്ടികളുടെ കഥയാണ് സിനിമയായത്. […]

Kerala News

കോണ്‍ഗ്രസിലെ കലഹം, കണ്ണുംനട്ട് ബിജെപി; കോണ്‍ഗ്രസിന്റെ തകര്‍ച്ച ഗുണം ചെയ്യുമെന്ന് എംടി രമേശ്

  • 31st August 2021
  • 0 Comments

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉയരുന്ന കലഹങ്ങളില്‍ കണ്ണുംനട്ട് ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് പറഞ്ഞു. കോണ്‍ഗ്രസില്‍ അസംതൃപ്തരായ […]

Kerala News

”കിറ്റിൽ അരിയില്ല”. കുറച്ചൊക്കെ നാടുമായി ബന്ധം വേണം ;എം.ടി രമേശിന്റെ പോസ്റ്റിന് മറുപടിയുമായി എം.വി ജയരാജന്‍

സൗജന്യ ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട ബി.ജെ.പി നേതാവ് എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആരും പട്ടിണിയാകരുതെന്നുള്ള ആശയത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കിറ്റ് പദ്ധതി എല്ലാവരും ഏറ്റെടുത്തപ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം പേറാനാണ് എം.ടി രമേശടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് എം.വി ജയരാജന്‍ പ്രതികരിച്ചു.കിറ്റിൽ അരിയില്ലെന്നും കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നും ജയരാജൻ പരിഹസിച്ചു. ഫേസ്ബുക്കിലാണ് ജയരാജന്റെ പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം […]

Kerala News

ശബരിമല വിഷയം;സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറാണോയെന്ന് എം.ടി രമേശ്

  • 9th February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വിശ്വാസികളോട് പറയാന്‍ സിപിഎം തയാറാണോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് തെറ്റുപറ്റിയെന്ന് ബോധ്യമായിട്ടുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പാകെ പശ്ചാത്താപ കുറിപ്പ് അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എം.ടി രമേശ് പറഞ്ഞു. വിശ്വാസത്തെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോവാനാവൂ എന്ന് സി.പി.എം സൈദ്ധാന്തികന്‍ കൂടിയായ എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞതിന് പിന്നാലെയാണ് ശബരിമലയില്‍ സി.പി.എമ്മിന്റെ നിലപാട് പറഞ്ഞ് എം.എ ബേബിയും എത്തിയിരിക്കുന്നത്. പറഞ്ഞ് തീരുന്നതിന് മുന്നെ തിരുത്തി. […]

Kerala News

‘ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചു, സ്മാരകം നിര്‍മ്മിക്കാന്‍ പണം നീക്കിവെക്കാത്തത് നന്ദികേട്’; എം ടി രമേശ്

  • 16th January 2021
  • 0 Comments

തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്നും അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ആരോപണം. അക്കിത്തത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാട് മൂലമാണ് അദ്ദേഹത്തെ അവഗണിച്ചതെന്നാണ് എംടി രമേശിന്റെ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് എം ടി രമേശ് നിലപാടറിയിച്ചത്. സംസ്ഥാന ബജറ്റില്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ പണം വകയിരുത്തിയിരുന്നില്ല. സ്ഥലം എംഎല്‍എ വി ടി ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും […]

error: Protected Content !!