kerala Kerala

എംടിക്ക് വിട നല്‍കാനൊരുങ്ങി നാട്; ‘സിതാര’ യിലെ അന്ത്യദര്‍ശനം പൂര്‍ത്തിയായി

  • 26th December 2024
  • 0 Comments

മലയാളത്തിന്റെ എംടിക്ക് വിടനല്‍കാനൊരുങ്ങി നാട്. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെഅന്ത്യദര്‍ശനം പൂര്‍ത്തിയായി. വീട്ടിലെ അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം മാവൂര്‍ റോഡിലെ സ്മൃതിപഥം എന്ന പേരിലുള്ള കോര്‍പ്പറേഷന്‍ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുകയാണ്. ആംബുലന്‍സിലാണ് കൊണ്ടുപോകുന്നത്. വൈകിട്ട് അഞ്ചോടെയായിരിക്കും സംസ്‌കാരം.

kerala Kerala

സിനിമയില്‍ ഒന്നുമല്ലായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടിയാണ്; നടി കുട്ട്യേടത്തി വിലാസിനി

  • 26th December 2024
  • 0 Comments

സിനിമയില്‍ ഒന്നുമല്ലായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. വാസുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട്ടെ നിരവധി കലാകാരന്മാര്‍ക്ക് വാസുവേട്ടന്‍ അവസരം കൊടുത്തിട്ടുണ്ട്. വാസുവേട്ടന്‍ മരിക്കരുതെന്ന് നേര്‍ച്ച നേര്‍ന്നിരുന്നുവെന്നും ആരാധനയാണ് തനിക്കെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു. അന്തരിച്ച എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ’67 മുതല്‍ വാസുവേട്ടനെ പരിചയമുണ്ട്. മാതൃഭൂമി വാര്‍ഷികത്തില്‍ നാടകം ഉണ്ടാകും. ഞാനായിരുന്നു മുഖ്യകഥാപാത്രം. ആ നാടകത്തില്‍ […]

Kerala kerala

എംടിയുടെ ലോകം വിശാലം; ഈ നഷ്ടം എളുപ്പത്തില്‍ നികത്താന്‍ സാധിക്കില്ല; ടി പത്മനാഭന്‍

  • 26th December 2024
  • 0 Comments

കണ്ണൂര്‍: എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ കാണാന്‍ പോകാന്‍ കഴിയാത്തത്. വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നമുണ്ട്. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുന്‍പാണ് എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ വേദനയുണ്ട്. […]

kerala Kerala

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ കേരളം ഒഴുകിയെത്തുന്നു

  • 26th December 2024
  • 0 Comments

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായൊന്ന് കാണാന്‍ കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ കേരളം ഒഴുകിയെത്തുന്നു. എം.ടി. വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കലാ, സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ അണമുറിയാതെ പ്രവഹിക്കുകയാണ്. ഇന്നലെ രാത്രി എം.ടിയുടെ അന്ത്യം സംഭവിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തന്നെ പ്രമുഖരുടെ നീണ്ട നിര എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ന് തന്നെ നടന്‍ മോഹന്‍ലാന്‍ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, സംവിധായകന്‍ ഹരിഹരന്‍, […]

kerala Kerala

എം ടി മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

  • 26th December 2024
  • 0 Comments

തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുശോചനക്കുറിപ്പിന്റെ പൂര്‍ണരൂപം മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക […]

Kerala kerala

കാലിടറി എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് എനിക്ക് തോന്നി’; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

  • 26th December 2024
  • 0 Comments

കോഴിക്കോട്: മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്റെ പെരുന്തച്ചനുമായ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടന്‍, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നെന്നും സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ […]

kerala Kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു; കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു

  • 21st December 2024
  • 0 Comments

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും […]

kerala Kerala

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം ജന്മദിനം

  • 15th July 2024
  • 0 Comments

കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു ഊണ് അത്രമാത്രം. പക്ഷെ, കഴിഞ്ഞ വര്‍ഷം എംടിയുടെ നവതി മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്. ഈ ജന്മദിനത്തിന് എംടി കൊച്ചിയിലാണ്. എംടിയുടെ ഒന്‍പതു കഥകള്‍ ചേരുന്ന ആന്തോളജി സിനിമയുടെ […]

Local

എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല; രഹസ്യാന്വേഷണം; റിപ്പോര്‍ട്ട്

  • 18th January 2024
  • 0 Comments

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയില്‍ ഉള്‍പ്പെടെ എം.ടിയുടെ ഭരണകൂട വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവന്‍ നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്.

Kerala

ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുകയാണ്; ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട; എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

  • 16th January 2024
  • 0 Comments

ആലപ്പുഴ: പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കുന്നു. ചിലര്‍ക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണ് എന്നും അദ്ദേഹം പറഞ്ഞു. ‘ എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടില്‍ പ്രതികരിച്ച സാഹിത്യകാരന്മാര്‍ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്‌നങ്ങളില്‍ എടുത്തിട്ടുള്ള ചരിത്രപരമായ […]

error: Protected Content !!