Local

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര ഗവണ്‍മെന്റിന്റെ പകല്‍ കൊള്ളയാണെന്ന് സി കെ സുബൈര്‍

  • 25th June 2024
  • 0 Comments

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ നീറ്റ്, നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി മുന്നാട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരെ എം എസ് എഫ് ദേശീയ കമ്മിറ്റിസംഘടിപ്പിച്ച രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ഐ ഐ എം ന് മുന്നില്‍ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മുസ്ലി ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. നീറ്റ്, നെറ്റ് പരീക്ഷ കേന്ദ്ര ഗവണ്‍മെന്റ് പകല്‍ കൊള്ളയാണെന്ന് […]

Kerala kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പ്രതിഷേധം; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു

  • 22nd June 2024
  • 0 Comments

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവര്‍ത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് ഫ്രറ്റേണിറ്റി […]

Local News

പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധം;കുന്ദമംഗലത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച എം എസ് എഫ് പ്രവർത്തകർ അറസ്റ്റിൽ

പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം – മുക്കം റോഡ് ജംഗ്ഷനിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത് . മന്ത്രിയെ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജുനൈദ്, സെക്രട്ടറിമാരായ യാസീൻ കൂളിമാട്, അൻവർ കുന്ദമംഗലം, മുർഷിദ് പെരിങ്ങൊളം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Kerala Local

പന്തീർപാടം എംഎസ്എഫ് നടത്തിവരുന്ന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി

കുന്ദമംഗലം: പന്തീർപാടം എംഎസ്എഫ് യൂണിറ്റ് നടത്തിവരുന്ന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു സി രാമൻ ഉദ്ഘടനം ചെയ്തു .മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ. ഉസ്സയിൻ, പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തറക്കൽ,ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ മുഹമ്മദ്, ടൗൺ കെ.എം.സി.സി പ്രസിഡന്റ് ഹാദി എ.കെ, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡന്റ് സുഫിയാൻ ഓളോങ്ങൾ, ടൗൺ എംഎസ്എഫ് ഭാരവാഹികളായ അമീൻ, നിദാൽ, ശാമിൽ, അജ്മൽ എന്നിവർ പങ്കെടുത്തു. സഫ്‌വാൻ ഷമീം അധ്യക്ഷനായ പരിപാടിയിൽ […]

Kerala News

എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച;രണ്ട് പേരെ ചുമതലകളിൽ നിന്ന് നീക്കി

  • 1st January 2023
  • 0 Comments

എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി.തൃശൂർ,പത്തനംതിട്ട ജില്ലകളുടെ ചുമതലയാണ് ഇവർക്കുണ്ടായിരുന്നത്.10 ദിവസത്തിനുള്ളിൽ ഫണ്ട് ശേഖരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.

Local News

എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു

  • 13th July 2022
  • 0 Comments

എംഎസ്എഫ് പന്തീര്‍പ്പാടം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ എസ.്എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും സീതി ശിഹാബ് എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ ഒ. സലീം (ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ്) എംഎസ്എഫ് പ്രവര്‍ത്തകയും പ്ലസ്ടു പരീക്ഷയില്‍മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഫില്‍വ ഫെബിന് സ്‌നേഹോപഹാരം നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Kerala News

കോടതി ഉത്തരവുമായി യോഗത്തിന് ഷൈജൽ എത്തി;അകത്ത് കയറ്റിയില്ല,മുദ്രാവാക്യം മുഴക്കി നാടകീയ രംഗങ്ങൾ

  • 13th February 2022
  • 0 Comments

എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ തടഞ്ഞു.യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.കോടതി ഉത്തരവുമായി എത്തിയ ഷൈജൽ പുറത്ത് നിന്നും മുദ്രാവാക്യം വിളിച്ചു.യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. നേതാക്കളുടേത് കോടതി അലക്ഷ്യ നടപടിയാണെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷൈജൽ പറഞ്ഞു.നേതാക്കൾ സംഘടനയെ കൊല്ലുകയാണ്. എംഎസ്എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും” ഷൈജൽ പറഞ്ഞു സംഘടനയെ തകര്‍ക്കുന്നത് കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ […]

Kerala News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം;സ്കൂളിലേക്ക് പ്രതിഷേധം നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി;തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്ന് വിദ്യാർത്ഥികൾ

  • 15th December 2021
  • 0 Comments

സംസ്ഥാനത്ത് ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോംനടപ്പാക്കിയ ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ നടക്കുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ തള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങള്‍ക്ക് യൂണിഫോം കംഫര്‍ട്ടബിള്‍ ആണെന്നും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു . ”പുതിയ യൂണിഫോമാണിത്. യൂണിഫോമില്‍ വളരെ കംഫര്‍ട്ടബിളായി തോന്നുന്നുണ്ട്. ചുരിദാറൊക്കെ വെച്ച് തോന്നുമ്പോള്‍ ഫ്‌ളക്‌സിബിളായി തോന്നുണ്ട്,” ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിഫോം തൈയ്പ്പിക്കാം എന്ന് തന്നെയാണ് സ്‌കൂളില്‍ നിന്ന് പറഞ്ഞതെന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥി പറഞ്ഞു .എല്ലാവര്‍ക്കും എന്താണ് കംഫര്‍ട്ടബിള്‍ അതുപോലെ തയ്പ്പിക്കാനാണ് […]

Kerala News

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളും;ഉദ്ഘാടനം ഇന്ന്;പ്രതിഷേധം കടുപ്പിച്ച് എംഎസ്എഫ്

  • 15th December 2021
  • 0 Comments

ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാ‍ർത്ഥി സംഘടനകളുടെ നീക്കം. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ആണ്‍, പെണ്‍ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു ബുധനാഴ്ച പ്രഖ്യാപിക്കും. സംസ്ഥാനത്തെ ആദ്യ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപക-രക്ഷിതാക്കളും. ഔദ്യോഗിക […]

Kerala News

ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

  • 26th August 2021
  • 0 Comments

മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് […]

error: Protected Content !!