Kerala kerala

എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളി

കൊച്ചി: കൊച്ചി പുറം കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോര്‍ട്ടുകള്‍. അദാനിയുടെ മുന്ദ്ര, എന്നൂര്‍ തുറമുഖങ്ങളില്‍ എംഎസ്സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ചെന്നൈയിലെ അദാനിയുടെ എന്നൂര്‍ തുറമുഖത്തില്‍ എംഎസ്സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്നര്‍ ടെര്‍മിനലില്‍ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് […]

Kerala kerala

വീണ്ടും ചരിത്ര നിമിഷം; ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ് നടന്നത്.വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് MSC ഐറീനയെ സ്വീകരിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ ക്യാപ്റ്റന്‍.400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട് എംഎസ്‌സി ഐറീനയ്ക്ക്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണ്. മെഡിറ്റേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.

error: Protected Content !!