News

എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്കെന്ന് സൂചന. എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ാന്ന് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ സിപിഐഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. വീരേന്ദ്രകുമാറിന്റെ മകന്‍ കൂടിയായ ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്.

error: Protected Content !!