ഇതാണ് എന്റെ ടോപ്പ് 50;ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം അടക്കം ഇഷ്ട സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍,2008 ന് ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല കമന്റുമായി ആരാധകർ
സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ച് 8 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൻസ് പുത്രൻ.സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല. ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങലാണ് ആദ്യ പത്തില്‍ […]