Kerala News

മോട്ടോര്‍ വാഹന നിയമ ലംഘനത്തിലെ പിഴതുക പകുതിയാക്കി; ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.

Kerala Local

മോട്ടോർ വാഹന നിയമ ഭേദഗതി: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുറത്തിറക്കി

കാക്കനാട്: മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. പുതിയ ലൈസൻസ് എടുക്കുന്നവർക്ക് നിലവിലുള്ള നടപടിക്രമങ്ങൾ തന്നെയാണ് തുടരേണ്ടത്. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് മുതൽ നൽകാം. ഇതിന് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ അവസരമുണ്ട്. ഇക്കാലയളവിൽ നിർദ്ദിഷ്ട ഫീസ് മാത്രം നൽകിയാൽ മതി. ലൈസൻസ് കാലാവധി അവസാനിക്കുന്ന തീയതി മുതൽ ഒരു വർഷത്തിന് ശേഷം പുതുക്കുന്ന ലൈസൻസിന് […]

Kerala News

വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു

കോട്ടയ്ക്കല്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. മലപ്പുറം ആര്‍ടിഒയിലെ എംവിഐ ആസിം (41)നാണ് അപകടത്തില്‍ പരുക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ ആസിമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ രണ്ടത്താണിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു ആര്‍ടിഒ സംഘം. ഇതിനിടയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ആസിമിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന വാഹനത്തിലിടിച്ച്‌ മറിഞ്ഞു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലിസ് ബൈക്ക് യാത്രികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Kerala News

ഗതഗാത നിയന്ത്രണം

  • 24th September 2019
  • 0 Comments

കക്കോടി ചെലപ്രം റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിക്കും. കക്കോടി നിന്നും ചെലപ്രം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തുംപൊയില്‍ -ചോയിബസാര്‍ വഴിയും അതുവഴി തന്നെ തിരിച്ചു പോകേണ്ടതാണ്

Kerala News

ഗതാഗത നിയമലംഘനം: പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം

  • 21st September 2019
  • 0 Comments

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും തുക എത്രയായി കുറയ്ക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. എത്ര കുറയ്ക്കാം എന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന ഭേദഗതിയിൽ വ്യക്തതയ്ക്കായി വീണ്ടും കേന്ദ്രത്തിന് കത്തയക്കും. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ പിഴ കുറയ്ക്കാനാണ് നിർദ്ദേശം. മറ്റ് നിയമലംഘനങ്ങളിൽ എന്ത് ചെയ്യാനാകുമെന്ന് […]

Kerala

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനം

  • 19th September 2019
  • 0 Comments

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ്. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്ക് ബോധവത്കരണം മാത്രമായി നടത്തിയിരുന്നു. എന്നാലിത് നിയമലംഘനം വ്യാപകമായി നടക്കുന്നതിന് കാരണമായതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Kerala

ഗതാഗത നിയമലംഘനം; ഒരു തവണ മാത്രം പിഴയില്‍ ഇളവ്

  • 14th September 2019
  • 0 Comments

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയില്‍ ഇളവ് വരുത്തുന്നതില്‍ പുതിയ നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ഒരേ നിയമലംഘനം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ പിഴയായിരുന്നു. എന്നാല്‍ ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ിയമലംഘനം ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ […]

National

ഗതാഗത നിയമ ലംഘനത്തിന് ട്രെക്ക് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ

  • 13th September 2019
  • 0 Comments

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനത്തിന് ന്യൂഡല്‍ഹിയില്‍ ട്രെക്ക് ഉടമയ്ക്ക് പിഴയിട്ടത് രണ്ട് ലക്ഷം രൂപ. അമിത ഭാരം കയറ്റിയതിനും മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമായാണ് ഇത്രയും തുക പിഴ ഇട്ടത്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കിനാണ് ബുധനാഴ്ച ജി.ടി കര്‍ണല്‍ റോഡില്‍ വെച്ച്‌ വലിയ പിഴ ചുമത്തിയത്. പിഴ ശിക്ഷ ഗണ്യമായി വര്‍ധിപ്പിച്ച്‌ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു വാഹനത്തിന് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ തുകയും ട്രക്ക് […]

Kerala Local

മോട്ടര്‍ വാഹന നിയമഭേദഗതി: ഓണക്കാലം കഴിയും വരെ പരിശോധന ഇല്ല

  • 9th September 2019
  • 0 Comments

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്തു തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ഓണക്കാലം കഴിയുംവരെ കര്‍ശന വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി […]

Local

പെര്‍മിറ്റില്ലാത്ത സര്‍വ്വീസ്: 7 ബസ്സുകള്‍ പിടികൂടി

കോഴിക്കോട്: പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകള്‍ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്ന പാളയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകളില്‍ നിന്നായി 35000 രൂപ പിഴ ഈടാക്കി. എംവിഐ മാരായ സനല്‍ വി.മണപ്പള്ളി, പി.രന്ദീപ്, എഎംഎവിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

error: Protected Content !!