തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു
തിരുവനന്തപുരം കാട്ടാക്കടയില്‍ ആസിഡ് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അയല്‍വാസികളായ അമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്. ഈ മൂന്നുപേരും ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമണത്തില്‍ കാര്യമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്. റവന്യു വകുപ്പ് അതിര്‍ത്തി […]

