ഞാന്‍ ഇളയമകന്റെ കൂടെ പോകും; ആത്മഹത്യ ചെയ്യുമെന്ന് അഫാന്റെ മാതാവ്
തിരുവനന്തപുരം: താനും ആത്മഹത്യ ചെയ്യുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട അഫാന്റെ മാതാവ് ഷെമി. താന്‍ ഇളയമകന്റെ കൂടെ പോകുമെന്നമെന്ന് ഷെമി പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നായിരുന്നു ഷെമിയുടെ പ്രതികരണം. ഇളയമകന്‍ കൊല്ലപ്പെട്ടതറിഞ്ഞ ഇന്നലെ മുതല്‍ ഷെമിയുടെ ആരോഗ്യനില വഷളായി. ഷെമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും. സാമ്പത്തിക കാരണങ്ങളാല്‍ ആശുപത്രി മാറ്റാനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് ഷെമി ചികിത്സയിലുള്ളത്. അതിനിടെ കേസിലെ പ്രതി അഫാന് പൊലീസ് കസ്റ്റഡിയിലരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചോദ്യം […]