യൂറോപ്പിന്റെ വംശീയ അധിക്ഷേപങ്ങൾക്ക് മറുപടിയായി, ഖത്തർ ലോകത്തെ മുഴുവനായും അൽ ബൈത്ത് സ്റ്റേഡിയത്തിലൊതുക്കിയ മനോഹര നിമിഷം
മുഹമ്മദ് ആസിഫ് കെ (ന്യൂസ് എഡിറ്റർ) ഈ വർഷത്തെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ഇന്നലെ ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. അതി ഗംഭീരമായ ചടങ്ങുകളോടെ വർണാഭമായ ഉദ്‌ഘാടന പരിപാടിക്കായിരുന്നു ഇന്നലെ ഖത്തർ സാക്ഷ്യം വഹിച്ചത്. എന്നാൽ ലോകം മൊത്തം ഉറ്റു നോക്കിയത് ഭിന്ന ശേഷിക്കാരനായ ഗാനിം അൽ മുഫ്താഹിന്റെയും അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനും നടത്തിയ സംഭാഷണ നിമിഷങ്ങളിലേക്കായിരുന്നു. ജാതി,മത,ദേശ,വർഗ,ലിംഗ,വർണ്ണ വേലിക്കെട്ടുകളെല്ലാം പിഴുതെറിഞ്ഞു പരസ്പരം ബഹുമാനിച്ചു മനുഷ്യരെ ചേർത്തു നിർത്താൻ പ്രചോദനം നൽകുന്ന […]