ജനിതക മാറ്റം സംഭവിച്ച കൊറോണ; വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി
ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വൈറസ് വകഭേദം കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. അതിവേഗം രോഗം പടർത്തുന്ന ഈ വൈറസ് വകഭേദത്തിൻ്റെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേന്ദ്രം മുൻകരുതൽ നടപടി ആരംഭിച്ചിരുന്നു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താൻ പത്തു ലാബുകളുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. 33000 പേരാണ് കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത്. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . […]