മോര്‍ബി ദുരന്തം;മോദി എത്തുന്നതിന് മുന്നോടിയായി ഒറ്റരാത്രികൊണ്ട് ആശുപത്രി നവീകരണം,വിമർശിച്ച് പ്രതിപക്ഷം
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് 134 പേർ മരിച്ച സംഭവത്തിൽ ദുരന്തത്തിൽ അതിജീവിച്ചവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി ആശുപത്രി നവീകരണം.നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നവീകരണ, ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രിക്ക് പെയിന്റടിച്ചതും നവീകരിച്ചതുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും വിമർശിച്ചു.തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 100-ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവരില്‍ ഭൂരിപക്ഷം […]
