സോമേശ്വര്‍ ബീച്ചില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം
മംഗളൂരു∙ മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി 7.30നാണ് ഉള്ളാൽ സോമേശ്വര ബീച്ചിൽ വച്ച് കാസർകോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു സംഘം ആൾക്കാരെത്തി ഇവരുടെ പേര് ചോദിച്ച്, വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷം ആൺകുട്ടികളെ മർദിക്കുകയായിരുന്നു.ഇതു തടയാൻ ശ്രമിച്ച പെൺകുട്ടികളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബീച്ചിലുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് ഉള്ളാൽ […]
