പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി മൂസ്സതും കുടുംബവും
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗവണ്‍മെന്റ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്ന ഈ കാലത്ത് സ്വന്തം വീട്ടില്‍ പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ശ്രദ്ദേയനാവുകയാണ് പെരുമണ്ണ കോട്ടായിത്താഴം പാറമ്മലില്‍ മൂസതും കുടുംബവും. മൂസ്സതിന്റെ വീടിന്റെ അടുക്കളയില്‍ കയറിയാല്‍ നിറയെ സ്റ്റീല്‍ പാത്രങ്ങള്‍ കാണാം. വീട്ടിലെ സാധനങ്ങളെല്ലാം സൂക്ഷിക്കുന്നത് സ്റ്റീല്‍ പാത്രങ്ങളിലാണ്. പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും തന്നെക്കൊണ്ട് കഴിയാവുന്നവിധം വീട്ടിലെ സാധനങ്ങളില്‍ പ്ലാസ്റ്റിക് ഇദ്ദേഹവും കുടുംബവും ഒഴിവാക്കാറുണ്ട്. ബേക്കറി, പലചരക്ക്, […]