ചോദിക്കുന്നതിന്റെ അഞ്ചിരട്ടി നൽകി എ ടി എം,തിക്കിത്തിരക്കി ആളുകൾ,നൂറ് ചോദിച്ചാല്‍ അഞ്ഞൂറ്
എടിഎം മെഷീൻ്റെ തകരാർ കാരണം നാഗ്പൂർ ജില്ലയിൽ 500 രൂപ പിൻവലിക്കാൻ ശ്രമിച്ചആൾക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകൾ. ബുധനാഴ്ചയാണ് തകരാർ കണ്ടെത്തിയത്.നാഗ്പുരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കപര്‍ഖേഡ പട്ടണത്തിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എം ആണ് ആവശ്യപ്പെടുന്നതിന്റെ അഞ്ച് മടങ്ങ് പണം തിരികെ നല്‍കി ‘അത്ഭുതം’ കാണിച്ചത്. ഉടൻ തന്നെ പണം പിൻവലിക്കാൻ വൻ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പൊലീസിനെ വിവരമറിയിക്കുന്നതുവരെ ഇത് തുടർന്നു. ഉടൻ […]
