Kerala News

കേരളത്തില്‍ ഇത്തവണ കാലവര്‍ഷക്കാലത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷക്കാലത്ത് മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. പുതുക്കിയ മണ്‍സൂണ്‍ ( ജൂണ്‍-സെപ്റ്റംബര്‍ ) പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്. അതേസമയം, കാലവര്‍ഷം ഔദ്യോഗികമായി കര്‍ണാടകയില്‍ ഇന്ന് പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം കേരളത്തില്‍ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ […]

Kerala News

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഇത്തവണ മൂന്ന് ദിവസം മുമ്പേ

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. മുന്‍പ് സൂചിപ്പിച്ചതിനെക്കാള്‍ മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് എത്തിയേക്കുമെന്നായിരുന്നു മുന്‍ സൂചനകള്‍. തുടര്‍ച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം. ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവര്‍ഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയത്. മെയ് 27ന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ […]

error: Protected Content !!