മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാട്; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെ സുധാകരൻ പ്രതിചേർക്കപ്പെട്ട മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കത്തിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ […]