Kerala kerala

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു; ജോഷി കുറ്റക്കാരന്‍

  • 30th September 2024
  • 0 Comments

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നായിരുന്നു മോന്‍സനെതിരായ കുറ്റം. പെരുമ്പാവൂര്‍ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്‍സന്‍. മറ്റൊരു പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് മോന്‍സന്‍ ജയിലിലാണ്.

kerala Kerala

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

  • 18th March 2024
  • 0 Comments

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോന്‍സന്‍ കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് എട്ടിനു വീട്ടില്‍ മോഷണം നടന്നുവെന്നാണു പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുള്ളതായും എറണാകുളം നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ കോടതി ക്രൈംബ്രാഞ്ചിന്റെ […]

kerala Kerala

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

  • 11th March 2024
  • 0 Comments

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സണ്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

Kerala News

മോന്‍സനെതിരെ പുതിയ കേസ്; ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ നല്‍കിയ രേഖ വ്യാജം

  • 10th October 2021
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ മോന്‍സണ്‍ നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കേസ് എടുത്തത്. ഇതോടെ ഇയാള്‍ക്കെതിരെയുളള ആറാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. റോക്കറ്റ് വിക്ഷേപണത്തിനുളള രാസപദാര്‍ഥമായ ഇറിഡിയം തന്റെ കൈവശമുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞിരുന്നു. ഡിആര്‍ഡിഓയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ഇയാള്‍ രേഖയുണ്ടാക്കിയതെന്ന് കണ്ടെത്തി. മോന്‍സന്റെ കൈവശമുളള ഇറിഡിയം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കലൂരിലെ വീട്ടില്‍ നിന്നാണ് വ്യാജ […]

error: Protected Content !!