ഡല്‍ഹിയിലും മങ്കി പോക്‌സ്, സ്ഥിരീകരിച്ചത് വിദേശ യാത്ര നടത്തിയിട്ടില്ലാത്ത യുവാവിന്
ഇന്ത്യയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡല്‍ഹി സ്വദേശിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്സ് കേസ് ആണ് ഇത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 31 കാരനായ ഇയാളെ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയും, ശരീരത്തില്‍ കുമിളകളുമാണ് ഇയാളില്‍ പ്രകടമായിട്ടുള്ളത്. ഇയാള്‍ക്ക് യാത്രാ പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്തു നിന്നും എത്തിയവരാണ്. […]
