‘ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം
ഗാസിയാബാദിൽനിന്ന് കുരങ്ങു പനി സംശയത്തെ തുടർന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവ്,ഇതോടെ രാജ്യത്ത് കുരങ്ങ് വസൂരിയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ എൻ.ഐ.വിയിലാണ് പരിശോധന നടത്തിയത്. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു.ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്താകെ ആശങ്ക പടര്‍ത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത.് കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് […]





