നിരീക്ഷണത്തിൽ 20 പേർ;രോഗലക്ഷണങ്ങളില്ലെന്ന് മന്ത്രി വിമാനത്തിലും അടുത്ത സമ്പര്‍ക്കമില്ലെന്ന് വിലയിരുത്തൽ
തൃശൂരിൽ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവർക്ക് നിലവില്‍ രോഗ ലക്ഷണങ്ങളില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.സമ്പര്‍ക്കപ്പട്ടികയില്‍ 20 പേരാണ് ഉള്ളത്.യുഎഇയില്‍ നിന്നെത്തി 30 ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പുന്നയൂര്‍ കുരഞ്ഞിയൂരിലെ 22 കാരന്‍റെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്.പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് കുരഞ്ഞിയൂര്‍ സ്വദേശിയുടെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ […]
