‘എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്’, ലോകകേരള സഭയിലുള്ളവരുടെ മനസ്സു പൊള്ളിച്ച് പ്രവാസിയായ മോളിയുടെ അനുഭവങ്ങള്‍
പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പങ്കുവെച്ച് വിദേശത്ത് വീട്ടുജോലി ചെയ്തുവരുന്ന മോളി എലിസബത്ത് ജോസഫ്. ലോക കേരള സഭയിലാണ് തന്റെ പ്രവാസ ജീവിതത്തിനിടെ അനുഭവിച്ച ദുരനുഭവങ്ങള്‍ മോളി തുറന്ന് പറഞ്ഞത്. ”എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്” മോളി പറയുന്നു. മുപ്പതാം വയസ്സില്‍ ഖത്തറില്‍ നിന്നും ആരംഭിച്ച പ്രവാസ ജീവിതത്തിലെ അതിജീവനപോരാട്ടത്തെകുറിച്ചാണ് എലിസബത്ത് വേദിയില്‍ പറഞ്ഞത്. ഒമാനില്‍ ജോലി ചെയ്യുന്ന സമയത്ത് വിശപ്പ് സഹിക്കാതെ […]
