ലാലേട്ടനെ കാണണം,ലാലേട്ടനെ കാണണം ട്രോൾ പേജുകളിൽ നിറഞ്ഞ് പൃഥ്വിയുടെ വാക്കുകൾ
കഴിഞ്ഞ ദിവസം ജന ഗണ മന എന്ന ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടയില്‍ കുഞ്ചാക്കോ ബോബനെ കണ്ടപ്പോള്‍ പൃഥ്വിരാജ് കാഷ്വലായി ലാലേട്ടനെ കാണാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് മടങ്ങിയ പൃഥ്വിരാജ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന ഗണ മന സക്‌സസ് മീറ്റിന്റെ പ്രധാനവേദിയിലും ലാലേട്ടനെ കാണാന്‍ പോവുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.തന്റെ അടുത്ത സിനിമയുടെ കാര്യം സംസാരിക്കാന്‍ ലാലേട്ടനെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വിദേശത്തേക്ക് പോകും മുന്‍പ് കാണണമെന്നുമാണ് പൃഥ്വിരാജ് പറയുന്നത് […]









